ഭിക്ഷ
വ്യക്തിക്ക് ചുറ്റും അനേകം ലക്ഷ്മണ രേഖകള്‍ വരയ്ക്കപ്പെടുന്നു. ഓരോ രേഖ കടക്കുമ്പോഴും പുതിയ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും, അവസാനം ഏറ്റവും വലിയ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും, വരയ്ക്കുന്നവര്‍ അവനെ ഓര്മ പ്പെടുത്തുന്നു. രണ്ടു രേഖകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന പ്രശ്നത്തിന്റെ പരിഹാരം അവിടെ നിന്ന് തന്നെ കാണണമെന്നും അല്ലെങ്കില്‍ അതിനു വെളിയിലുള്ള പ്രശ്നത്തിലേക്ക് ചാടുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയെ ഉള്ളൂ എന്നും അവനെ എല്ലാവരും ഉപദേശിക്കുന്നു. സ്വാഭാവികമായി, എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം രേഖകള്‍ വരയ്ക്കപ്പെട്ട അവന്റെ സ്ഥാനത്ത്, ഒരു ബിന്ദുവില്‍ ഉറഞ്ഞു കിടക്കുന്നു. അത് അവന്‍ തന്നെയാണ്. തന്നില്‍ കുടി കൊള്ളുന്ന സത്യത്തെ കാണാതെ, കപടതയുടെ രൂപങ്ങള്‍ ദൈന്യതയുടെ മുഖങ്ങള്മായി മുന്നില്‍ നില്‍ക്കുന്നത് കണ്ട ഭിക്ഷ കൊടുക്കാനായി, അതില്‍ നിന്നുള്ള പുണ്യത്തിനായി രേഖകള്‍ മുറിച്ചു കടക്കുകയാണ് അവന്‍....
25 ഏപ്രില്‍ 1993, ഞായര്‍
Sunday, March 21, 2010
Ledger ലഡ്ജര്‍
ലഡ്ജര്‍
യാഥാര്‍ ത്യങ്ങള്‍ക്ക് തമ്മി'ല്‍ പൊരുത്തം ഇല്ലാത്തതാണ് ജീവിതത്തില്‍ നിന്നും കണ്ടെത്തിയ ഏക സത്യം. പദ പ്രശ്നങ്ങള്‍ നെടുകെയും കുറുകെയും വാക്കുകളുടെ ബന്ധങ്ങളെ കറുത്ത ചതുരങ്ങളുടെ വിടവുകള്‍ വെച്ച് ബുദ്ധി പൂര്‍വമായി മെനെഞ്ഞെട്ക്കുമ്പോള്‍, എപ്പോഴും അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം സ്വയം സൃഷ്ടിക്കപ്പെടുകയോ, അക്ഷരങ്ങള്‍ നിറച്ച് നികത്തി സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നത് ജീവിതത്തിന്റെ പരമ സാക്ഷ്കാ രമല്ല എന്ന് തനിക്കു തോന്നുന്നു എന്ന് അവന്‍ പറഞ്ഞു. വരവും ചിലവും ഒത്തു ചേരാതെ ആദ്യം മുതല്‍ കണക്കു കൂട്ടി ക്കൊണ്ടിരിക്കുക യായിരുന്ന ഞാന്‍ ഒരു നിമിഷം നിശ്ചലമായി. ഒരിക്കലും പൊരുത്തപ്പെടാത്ത കണക്കുകള്‍, സ്വന്തം വിശ്വാസ്യതയുടെ നില നില്‍പ്പിനായി രാപ്പകലുകള്‍ ഉറങ്ങാതെ താത്കാലിക മായി പൂജ്യത്തിലോതുക്കി, ലെഡ്ജരുകളില്‍ പകര്‍ത്തുമ്പോള്‍ ജീവിത സത്യം കണ്ടെത്തിയ അവനെ വെറുത്തു. ഞാന്‍ വീണ്ടും അടുത്ത ലെഡ്ജെര്‍ തയ്യാറാക്കാനായി രാത്രിയുടെ അവസാന യാമത്തിലേക്ക് തിരി നീട്ടി.
25 ഏപ്രില്‍ 1993, ഞായര്‍
25 ഏപ്രില്‍ 1993, ഞായര്‍
Labels:
കഥ,
ചിന്ത,
ജീവിതം,
ഡയറി കുറിപ്പ്,
മലയാളം
Subscribe to:
Comments (Atom)