വേട്ട
നഗരം വിജനമാണ്. എവിടെയോ നടന്ന സംഭവങ്ങളെ ഓര്‍മ്മിപ്പിക്കാനായി ഒരു ബന്ദ് കൂടി സംഘടിക്കപ്പെട്ടപ്പോള്‍, വിജനമാക്കപ്പെടുന്ന മനസ്സിന്റെ വഴികളിലൂടെ ആരും നടന്നു പോകാത്തതിനെ കുറിച്ച് ചിന്തിച്ചു. ഒരു വിഭാഗം ജനം മൃഗീയമായി അട്ടഹസിക്കുന്നതു കേട്ടിട്ട് മറ്റു വിഭാഗങ്ങള്‍ ബോധമറ്റു വീഴുമ്പോള്‍ മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കാനാണ്? കടുത്ത വെയിലേറ്റ് ശരീരമാകെ ചൂടായി ഒരിറ്റ് വെള്ളത്തിനായി നാവു ചലിച്ചപ്പോള്‍, അതില്‍ നിന്നുണ്ടായ ശബ്ദത്തിന് കൊല വിളിയുടെതിന് അനുരണനം തോന്നിയപ്പോള്‍ സ്വന്തം കൈയ്യില്‍ കത്തി കൊണ്ട് ചെറുതായി കുത്തി നോക്കി. അതെ. ഞാന്‍ തന്നെയാണ് കൊല വിളി നടത്തിയത്. ആ ചോരത്തിളപ്പില്‍ നിരത്തിലൂടെ നെഞ്ച് വിരിച്ചു നടന്നു. അതാ ആ ബസ് സ്റ്റോപ്പില്‍ ഒരാള്‍ രൂപം കുനിഞ്ഞിരിക്കുന്നു. രക്തത്തിന് തിളപ്പേറി. ഓടി ചെന്ന്. ഭിക്ഷക്കാരി. തളര്‍ന്നു കിടക്കുകയാണ്. തന്റെ വലിയ ഭാണ്ടത്തിനു മീതെ ചായ്ച്ച തല ഒന്ന് തിരിച്ചു, വരണ്ട ചിരി കാണിച്ചു. വല്ലതും താ... അവള്‍ കൈ നീട്ടി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവള്‍ക്ക് കാശു കൊടുത്തത്. ഇപ്പോള്‍ തനിക്കു അതിനു പോലും കഴിയില്ല. ആ ക്കളെ കടന്നു പിടിച്ചു, വിരലുകളെ എന്‍റെ വായിലാക്കി കടിച്ചു മുറിച്ചു. ചുടു ചോര. ഒരു വിരല്‍ വായ്ക്കകത്ത് പെട്ട്. അവളുടെ നിലവിളി സൈറന്‍ പോലെ ഉയര്‍ന്നപ്പോള്‍, കുറച്ചു ചോര വായക്ക് കിട്ടിയതിന്റെ സംതൃപ്തി യോടെ വേഗം നടന്നു. ആ വിരല്‍ ച്യൂയിന്ഗം പോലെ നാവിനും പല്ലുകള്‍ക്കും ഇടയില്‍ മര്‍ദി ക്കപ്പെട്ടുകൊണ്ടിരുന്നു. ബാക്കിയുള്ള ജീവനുകളെ അന്വേഷിച്ചു കൊണ്ട് തെരുവില്‍ വീണ്ടും പുളഞ്ഞു നടന്നു...
ഒരു ബന്ദു കൂടി നടക്കുകയാണ്....
--
Saturday, June 5, 2010
Subscribe to:
Comments (Atom)