Monday, June 20, 2011

അറിവ് Arivu

അറിവ്


അമ്മയില്‍ നിന്നും പിറവിയെടുക്കുംപോള്‍ അക്ഷരങ്ങളുണ്ടായിരുന്നില്ല. ശബ്ദം കേട്ടപ്പോള്‍ അവയുടെ വ്യതിയാനം അനുസരിച്ച് അവര്‍ അക്ഷരങ്ങളുണ്ടാക്കി. അവയാണ് പിന്നീട് ജീവിതത്തെ മുന്നോട്ടു നയിച്ചത്. അവര്‍ ലോകത്തെ വെട്ടിയൊതുക്കി തനിക്കാവുന്ന രീതിയില്‍ വളര്‍ത്തുന്നു. അഹങ്കരിക്കുന്നു. പക്ഷെ, ശബ്ദം കേള്‍ക്കാത്ത, പറയാനറിയാത്ത, കണ്ണു കാണാനാവാത്ത എനിക്ക് അക്ഷരം എന്തെന്നറിയില്ല. ചിന്തയാണെന്റെ അക്ഷരം. പ്രകാശ വേഗത്തില്‍ അത് സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്നെ പിന്തുടരാന്‍ പറ്റുന്നുണ്ടോ?

1 comment:

  1. ചിന്തയാണെന്റെ അക്ഷരം. പ്രകാശ വേഗത്തില്‍ അത് സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്നെ പിന്തുടരാന്‍ പറ്റുന്നുണ്ടോ?
    ---------
    "ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്‌ എന്താണ്‌?"
    "ചിന്തകൾ"
    - മഹാഭാരതം

    ReplyDelete