വളര്‍ച്ച
അക്കങ്ങള്‍ കൊണ്ട് കളിക്കാനാണ് അയാള്‍ ആഗ്രഹിച്ചതും പഠിച്ചതും. അത് കൊണ്ട് തന്നെ, ജോലി കിട്ടിയപ്പോള്‍ ലാഭ നഷ്ട കണക്കുകളെ വിശകലം ചെയ്ത് ഭാവി പരിപാടികള്‍ക്ക് രൂപം കൊടുത്തു കൊണ്ട് മേലുദ്യോഗസ്ഥരെ അമ്പരപ്പിക്കാനും, പടി പടിയായി അവരെ ചവുട്ടിത്താഴ്ത്തി മുകളിലെത്താനും അയാള്‍ക്ക് കഴിഞ്ഞു. എതിര്‍ത്തവരോടെല്ലാം അയാള്‍ സ്വന്തം ഡയറി കാണിച്ചു കൊണ്ട് പറഞ്ഞു "ഇതില്‍ തെളിവുകള്‍ ഉണ്ട്... ഓരോ ദിവസത്തെയും..."
"എനിക്കെതിരെയുള്ള തെളിവുകള്‍ എന്താണാവോ?" ഞാന്‍ അസ്വസ്ഥനായി.
ഒരു രാവിന്റെ മധ്യത്തില്‍ അയാളെ വക വരുത്തി, ഡയറി എടുത്ത് രക്ഷപ്പെട്ടു. നാല് ചുവരുകളുടെ മറയിലിരുന്നു ഡയറി മറിച്ചു നോക്കി.... കുറെ അക്കങ്ങള്‍ കൂട്ടിയും കുറച്ചും, ഗുണിച്ചും ഹരിച്ചും... അവസാനം ചുവന്ന അടിവരയിട്ട് ...
ഓരോ തവണയും ഒരേ ഉത്തരം...ലാഭം= നഷ്ടം= പൂജ്യം..
എനിക്ക് കണ്ടു പിടിക്കാനാവാത്ത തെളിവ് ആ അക്കങ്ങളിലെവിടെയോ കിടപ്പുണ്ട്..
ഞാന്‍ ചികഞ്ഞു കൊണ്ടേയിരുന്നു...
Subscribe to:
Post Comments (Atom)
പരസ്പരംഅസ്വസ്ഥതയോടെ,അധികാരകൊതിയാൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരാളെ തറ പറ്റിച്ചു കൊണ്ടും വകവരുത്തിക്കൊണ്ടും ലാഭവും നഷ്ടവും പൂജ്യവും സമമാക്കിയ തെളിവുകൾ എന്താണെന്നു കണ്ടു പിടിക്കാനാകാതെ ചികഞ്ഞു കൊണ്ടിരിക്കുമ്പോൾ, നമ്മൾ ഓരോരുത്തരും എവിടേയ്ക്കെന്നറിയാതെ വളരുകയാണ്!
ReplyDeleteവ്യത്യസ്ഥമായ പ്രമേയങ്ങളാൽ മനോഹരമാണു താങ്കളുടെ രചനകൾ..
ഇനിയും പുതിയ രചനകൾ രംഗ പ്രവേശം ചെയ്യട്ടേ.. ഭാവുകങ്ങൾ!
മനസ്സിലിട്ട് ഊഞ്ഞാലാട്ടിയിട്ടും തൈരു പോലെ കറക്കിയിട്ടും പിടികിട്ടാത്ത ഒരു സമസ്യ ഇപ്പോൾ ചോദിക്കുകയാണ്
പകലു താങ്കൾക്കെന്താണ് ഹേ പണി?...
രാക്കുറിപ്പുകൾ എന്ന ഈ ബ്ലോഗു പേരു കണ്ട് ചോദിച്ചു പോകുകയാണ്..