Thursday, August 18, 2011

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം
(ഇന്നില്‍ നിന്നൊരു ചരിത്ര സ്മരണ)
...................................................................
കെട്ടിയിടപ്പെട്ട ചിന്തകള്‍ക്കുള്ളിലും
കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ക്കപ്പുറത്തും
ആളിക്കത്തിയമര്‍ന്നത് ദേശവാദം
ആടിക്കളിച്ച്ചുയര്‍ന്നത് ദേശബോധം
ഉപ്പിലൂടൂട്ടിയെടുത്ത സ്വാതന്ത്ര്യ ദാഹം
ചെപ്പിലടയ്ക്കപ്പെട്ട കൊടും സ്വാര്‍ത്ഥ മോഹം
പൊട്ടിച്ചിതറുന്നുവിന്നാരാലും തടയാനാവാതെ
വെട്ടിക്കീരുന്നീ  ദേഹങ്ങളെയകത്തും പുറത്തും .....
....................................................................

1 comment:

  1. സ്വാർത്ഥതയാൽ കളങ്കമാക്കപ്പെട്ട സ്വാതന്ത്ര്യത്തെ ചെറു വരികളിലടുക്കി, മനോഹരമായി ചിത്രീകരിച്ചു..
    ഭാവുകങ്ങൾ നേരുന്നു

    ReplyDelete